വേഗമാകട്ടെ…സാംസങ് ഗാലക്സി ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

സാംസങ് ഗാലക്സി എ 50, ഗാലക്സി എ 30 എസ് എന്നിവയുടെ വില ഇന്ത്യയില്‍ 1,000 രൂപ കുറച്ചു. സെപ്റ്റംബറില്‍ ലോഞ്ച് ചെയത ഫോണുകള്‍ക്കാണ് വെറും രണ്ട് മാസത്തിനുള്ളില്‍ തന്നെ വില കുറച്ചത്. പുതിയ വിലകള്‍ ഇപ്പോള്‍ സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കാണിക്കുന്നുണ്ടെങ്കിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ഇതുവരെ മാറ്റങ്ങള്‍ പുതുക്കിയിട്ടില്ല.

6 ജിബി+128 ജിബി ഗാലക്സി എ50 ന് 21,999 രൂപയാണ് വില. അതേസമയം 4 ജിബി+128 ജിബി പതിപ്പിന് 19,999 രൂപയാണ് പുതിയ വില. ലോഞ്ചിന് ശേഷം രണ്ടാം തവണയാണ് സാംസങ് ഈ മോഡലുകള്‍ക്ക് വില കുറയ്ക്കുന്നത്. ലോഞ്ച് ചെയ്ത സമയത്ത് 24,999 ആയിരുന്ന 6 ജിബി +128 ജിബി വാരിയന്റിന്റെ വില പിന്നീട് 22,999 രൂപയായി കുറച്ചു. 16,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി എ30 ന് ഇപ്പോള്‍ 15,999 ആണ് വില.

ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 25 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 5 മെഗാപിക്സല്‍ സെക്കന്ററി സെന്‍സര്‍, 8 മെഗാപിക്സലുള്ള തേര്‍ഡ് ക്യാമറ എന്നിവയാണ് ഈ ക്യാമറാ സജ്ജീകരണത്തിലുള്ളത്. സെല്‍ഫി ക്യാമറ 25 മെഗാപിക്സലാണ്. 4000 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു. എക്സിനോസ് 9611 ചിപ്സെറ്റാണ് ഫോണിന്റെ ശക്തി. ഇതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഗെയിം ബൂസ്റ്ററുണ്ട്.

ഈ വിലക്കുറവിന്റെ സ്വഭാവത്തെക്കുറിച്ച് സാംസങ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ആവശ്യമായ വിവരങ്ങള്‍ ലഭ്യമായതിന് ശേഷം പുതിയ വിലകള്‍ സാംസങ് ഓണ്‍ലൈന്‍ സ്റ്റോര്‍, ക്രോമ, മറ്റ് സൈറ്റുകള്‍ എന്നിവയില്‍ ദൃശ്യമാക്കും. മുംബൈ ആസ്ഥാനമായുള്ള റീട്ടെയിലര്‍ മനീഷ് ഖത്രിയും പുതിയ വിലകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അവ ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Top