സാംസങ് ഗാലക്സി എ 30 എസ്; 128 ജി.ബി. സ്റ്റോറേജുമായി പുതിയ പതിപ്പ് വിപണിയില്‍

128 ജി.ബി. സംഭരണശേഷിയുള്ള സാംസങ് ഗാലക്സി എ 30 എസിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിച്ചു. നിലവിലുണ്ടായിരുന്ന 64 ജി.ബി. സംഭരണ ശേഷിയുള്ള മോഡല്‍ കൂടാതെയാണ് 128 ജി.ബി. ഓണ്‍ബോര്‍ഡ് സ്റ്റോറേജിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 6.4 ഇഞ്ച് എച്ച്.ഡി. പ്ലസ് ഇന്‍ഫിനിറ്റി വി സൂപ്പര്‍ അമൊലെഡ് ഡിസ്പ്ലെയാണുള്ളത്. രണ്ട് നാനോ സിംകാര്‍ഡുകള്‍ ഉപയോഗിക്കാനാവുന്ന എ 30 എസില്‍ ആന്‍ഡ്രോയിഡ് പൈ ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

4ജി വോള്‍ട്ടെ, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്., എ.ജി.പി.എസ്., എന്‍.എഫ്.സി., യു.എസ്.ബി. ടൈപ്പ്-സി പോര്‍ട്ട് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 4000 എം.എ.എച്ച്. ബാറ്ററി വാഗ്ദാനം ചെയ്യുന്നു. 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്നതാണിത്.

Top