സാംസങ് ഗാലക്‌സി എ 22 5ജി ഇന്ത്യയിലെത്തി; സവിശേഷതകള്‍

സാംസങ് ഗാലക്സി എ 22 5 ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. അടുത്തിടെ പ്രഖ്യാപിച്ച റെഡ്മി നോട്ട് 10 ടി 5 ജി, റിയല്‍മി 8 5 ജി തുടങ്ങിയ സ്മാര്‍ട്ട്ഫോണുകള്‍ക്ക് കരുത്തേകുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 700 ചിപ്സെറ്റ് ഉപയോഗിച്ചാണ് ഈ ഹാന്‍ഡ്സെറ്റ് പുറത്തിറക്കിയത്. ഈ സ്മാര്‍ട്ട്ഫോണിന്റെ മുന്‍വശത്തായി 6.6 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ നല്‍കിയിരിക്കുന്നു. വണ്‍യുഐ കസ്റ്റം സ്‌കിന്‍ ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഈ സ്മാര്‍ട്‌ഫോണ്‍ 15W ഫാസ്റ്റ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയുമായി വരുന്നു.

ഇതില്‍ വരുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനത്തില്‍ 48 എംപി മെയിന്‍ ലെന്‍സ്, 5 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ പകര്‍ത്തുവാന്‍ ഗാലക്സി എ 22 5 ജിയില്‍ 8 എംപി മുന്‍ ക്യാമറയുണ്ട്. കണക്റ്റിവിറ്റിക്കായി 5 ജി, 4 ജി എല്‍ടിഇ, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. സുരക്ഷയ്ക്കായി പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും, കൂടുതല്‍ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യുവാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

സാംസങ് ഗാലക്സി എ 22 5 ജിയുടെ ബേസിക് 6 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലിന് 19,999 രൂപയും, ഹൈ-എന്‍ഡ് 8 ജിബി റാം + 128 ജിബി റോം സ്റ്റോറേജ് മോഡലിന് 21,999 രൂപയുമാണ് ഇന്ത്യയില്‍ വരുന്ന വില. നിലവിലെ കണക്കനുസരിച്ച്, 21,999 രൂപ വില വരുന്ന ഗാലക്‌സി എം 42 5 ജി ഏറ്റവും താങ്ങാനാവുന്ന 5 ജി പ്രവര്‍ത്തനക്ഷമമാക്കിയ സ്മാര്‍ട്ട്‌ഫോണാണ്. 5 ജി കണക്റ്റിവിറ്റി, 48 എംപി ക്യാമറ സംവിധാനം, 11 ബാന്‍ഡ് സപ്പോര്‍ട്ടുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഈ വിലയില്‍ വരുന്ന ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്‌ഫോണായി മാറുന്നു.

 

Top