സാംസങ് ഗാലക്‌സി എം 21 ഇന്ത്യയിലെ വില്‍പ്പന ആരംഭിച്ചു

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഗാലക്‌സി എം 21 പുറത്തിറക്കി. ഫോണിന്റെ ഇന്ത്യയിലെ വില്‍പ്പനയും ആരംഭിച്ചു. ആമസോണ്‍ വഴിയാണ് വില്‍പ്പന നടക്കുന്നത്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ, 48 എംപി ക്യാമറ സെന്‍സര്‍, 6,000 എംഎഎച്ച് ബാറ്ററി, ഇന്‍ഫിനിറ്റി-യു ഡിസ്‌പ്ലേ തുടങ്ങി നിരവധി പ്രത്യേകതകളോടെയാണ് ഗാലക്‌സി എം 21 പുറത്തിറക്കിയിരിക്കുന്നത്.

മിഡ്‌ബൈറ്റ് ബ്ലൂ, റേവന്‍ ബ്ലാക്ക് എന്നീ നിറങ്ങളുടെ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്.

ഗാലക്‌സി എം 21 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,499 രൂപയും 6 ജിബി റാം + 128 ജിബി റോം വേരിയന്റിന് 15,499 രൂപയുമാണ് വില.

Top