കേരളത്തിന് 2 കോടി സഹായവുമായി സാംസങ്; സിം നഷ്ടമായവര്‍ക്ക് ഐഡിയ ഡ്യുപ്ലിക്കേറ്റ് സിം നല്‍കും

കേരളത്തില്‍ നടന്ന പ്രളയദുരന്തത്തില്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി ടെലികോം കമ്പനികളും രംഗത്തെത്തിയിരുന്നു. ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ഐഡിയ, വോഡാഫോണ്‍ തുടങ്ങി എല്ലാ കമ്പനികളും ഒരു ആഴ്ചത്തേക്ക് സൗജന്യ ഡാറ്റയും ടോക് ടൈം ക്രെഡിറ്റും തുടങ്ങി പലതും നല്‍കുകയും ചെയ്തു.

ഇപ്പോള്‍ പ്രളയത്തിനിടെ സിം കാര്‍ഡ് നഷ്ടമായവര്‍ക്ക് പുതിയ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് സൗജന്യമായിത്തന്നെ നല്‍കുന്ന സൗകര്യവുമായി ഐഡിയയും എത്തിയിരിക്കുകയാണ്. കൂടാതെ സാംസങ് 2 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തിട്ടുണ്ട് എന്നതാണ് ഐഡിയയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സിം കാര്‍ഡ് നഷ്ടമായിട്ടുണ്ടെങ്കില്‍ ഓഗസ്റ്റ് 31ന് ഉള്ളില്‍ ഏതെങ്കിലും ഐഡിയ ഷോറൂം സന്ദര്‍ശിച്ചു അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ പുതിയ സിം കാര്‍ഡ് ലഭ്യമാകുന്നതായിരിക്കും.

Top