സാംസങ് ക്രോംബുക്ക് പ്ലസ് വി2 ലാപ്‌ടോപ് അവതരിപ്പിച്ചു

സാംസങ് പുതിയ എല്‍ടിഇ വാരിയന്റ് ക്രോംബുക്ക് പ്ലസ് വി2 ലാപ്‌ടോപ്പ് അവതരിപ്പിച്ചു. 40,000 രൂപയാണ് ലാപ്‌ടോപ്പിന് വില വരുന്നത്. നവംബര്‍ 2 മുതല്‍ ലാപ്‌ടോപ്പ് സാംസങ് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാകും. നോണ്‍ എല്‍ടിഇ വാരിയന്റിന് 36,800 രൂപയാണ് വില.

1920X1080 പിക്‌സലില്‍ 12.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിന് ഉള്ളത്. 4 ജിബി റാം 32 ജിബി സോളിഡ് സ്‌റ്റോറേജുള്ള ലാപ്‌ടോപ്പിന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.

രണ്ട് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകള്‍, ഹെഡ്‌ഫോണ്‍ ജാക്ക്, പവര്‍, സൗണ്ട് ബട്ടണുകള്‍ എന്നിവയാണ് ലാപ്‌ടോപ്പിന്റെ പ്രധാന സവിശേഷതകള്‍. 13 എംപി പ്രൈമറി ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയുമാണ്. 38ഡബ്യുഎച്ച് ബാറ്ററിയാണ് ഉള്ളത്.

Top