സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ്; ട്രിപ്പിള്‍ ക്യാമറ സവിശേഷതയുമായി സ്മാര്‍ട്ഫോണ്‍

ട്രിപ്പിള്‍ ക്യാമറകളുമായി സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു. 12 മെഗാപിക്സലിന്റെ മൂന്ന് സെന്‍സറുകളാണ് ഫോണിലുള്ളത്. ഗാലക്സി നോട്ട് പരമ്പരയില്‍പ്പെട്ട ഫോണ്‍ ആയതിനാല്‍ തന്നെ ഗാലക്സി നോട്ട് ലൈറ്റ് ഫോണിനൊപ്പം ഒരു എസ് പെനും ലഭ്യമാകുന്നു.

ഗാലക്സി നോട്ട് 10 ഫോണിന് സമാനമാണ് ഇതിന്റെ രൂപകല്‍പന. ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ്, എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് ഗാലക്സി നോട്ട് 10 ലൈറ്റിനുള്ളത്. 12 എംപി പ്രധാന ക്യാമറ, 12 എംപി വൈഡ് ആംഗിള്‍ ക്യാമറ, 12 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4500 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു. 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യവും ലഭ്യമാകും.

സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് എന്ന് വിപണിയിലെത്തുമെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഫോണിന്റെ വിലയും മറ്റ് വിശദ വിവരങ്ങളും ജനുവരി ഏഴിന് ആരംഭിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പുറത്തുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

Top