Samsudheen

ബംഗളുരു: രണ്ടാം ട്വന്റി20യില്‍ ഇംഗ്ലണ്ട് ടീമിനെ വെട്ടിലാക്കിയെന്നാരോപിക്കുന്ന അമ്പയര്‍ ശംസുദ്ദീന്‍ ഇന്ന് നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലുമുണ്ടാകും. ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മൂന്നാം ട്വന്റി20 നടക്കുന്നത്. നാല്‍പതിനായിരത്തിലധികം കാണികള്‍ മത്സരം കാണാനെത്തുമെന്നാണ് സൂചന.

കഴിഞ്ഞ മത്സരത്തിലെ അമ്പയറുടെ തെറ്റായ തീരുമാനമാണ് തങ്ങളുടെ വിജയം നഷ്ടപ്പെടുത്തിയതെന്നാരോപിക്കുന്ന ഇംഗ്ലണ്ട് ടീം ഇത്തവണ വളരെ കരുതലോടെയായിരിക്കും അമ്പയറുടെ നീക്കത്തെ നോക്കിക്കാണുക.റൂട്ടിന്റെ പുറത്താവല്‍ നിരാശ നല്‍കിയിരുന്നു.

40 പന്തുകള്‍ അഭിമുഖീകരിച്ച ഒരു ബാറ്റ്‌സ്മാന്‍ അവസാന ഓവറില്‍ തെറ്റായ തീരുമാനത്തിലൂടെ പുറത്താവുന്നത് തീര്‍ച്ചയായും ഗൗരവമുള്ളതാണ്. ആ വിക്കറ്റിന് ഇംഗ്ലണ്ട് നല്‍കേണ്ടിവന്നത് വലിയ വിലയാണ്. അമ്പയറുടെ പല തീരുമാനങ്ങളും തങ്ങള്‍ക്കെതിരാണെന്നും മോര്‍ഗന്‍ ആരോപിച്ചിരുന്നു.

Top