തകർത്തടിച്ച് ഉത്തപ്പയും സഞ്ജുവും; ബിഹാറിനെതിരെ കേരളത്തിന് ജയം

യ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനോടു വഴങ്ങിയ കൂറ്റന്‍ തോല്‍വിയുടെ വിഷമം കേരളം ബിഹാറിനോടു തീര്‍ത്തു. അതിഥി താരം റോബിന്‍ ഉത്തപ്പ താളം കണ്ടെത്തുകയും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫോം തുടരുകയും ചെയ്തതോടെ കേരളം ബിഹാറിനെ വീഴ്ത്തിയത് ഏഴു വിക്കറ്റിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബിരാഹര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 131 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ 35 പന്തുകള്‍ ബാക്കിനിര്‍ത്തി മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി

വിജയത്തോടെ ഗ്രൂപ്പ് ഡിയില്‍ കേരളം നാലു പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. രണ്ടു കളികളും ജയിച്ച മധ്യപ്രദേശ് എട്ടു പോയിന്റുമായി ഒന്നാമതുണ്ട്. ആദ്യ മത്സരത്തില്‍ കേരളത്തെ തോല്‍പ്പിച്ച ഗുജറാത്ത് നാലു പോയിന്റുമായി രണ്ടാമതും നില്‍ക്കുന്നു.

അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ഓപ്പണര്‍ റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഉത്തപ്പ 34 പന്തില്‍ അഞ്ച് ഫോറും നാലു സിക്ുസം സഹിതം 57 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. സഞ്ജു സാംസണ്‍ 20 പന്തില്‍ മൂന്നു ഫോറും നാലു സിക്‌സും സഹിതം 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Top