കാട്ടുപന്നികളിലെ സാമ്പിള്‍ ശേഖരണത്തിന് ഉത്തരവിറക്കും; എ.കെ ശശീന്ദ്രന്‍

Saseendran

കോഴിക്കോട്: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന്റെ ഭാഗമായി കാട്ടുപന്നികളിലെ സാമ്പിള്‍ ശേഖരണത്തിന് ഉത്തരവിറക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ഏതെങ്കിലും പക്ഷികളായാലും മൃഗങ്ങളായാലും അവയില്‍ നിന്ന് സ്രവം ശേഖരിച്ച് പരിശോധിക്കുന്നതിന് തടസമുണ്ടെന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഈ വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും. നിയമപരമായ ഉത്തരവ് ആവശ്യമെങ്കില്‍ ഇന്നുതന്നെ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.

Top