സമൂസ കച്ചവടക്കാരന്റെ വരുമാനം അറിഞ്ഞ് ഞെട്ടി ആദായനികുതി വകുപ്പ്

അലിഗഡ്: ഉത്തര്‍പ്രദേശില്‍ ഒരു വഴിയോര കച്ചവടക്കാരന്റെ വരുമാനം എത്രയാണെന്നറിഞ്ഞപ്പോള്‍ ആദായ നികുതി വകുപ്പ് ഞെട്ടി. 60 ലക്ഷം രൂപയ്ക്കു മുകളിലാണ് സമോസ കച്ചവടക്കാരനായ മുകേഷിന്റെ വാര്‍ഷിക വിറ്റുവരവെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ നികുതി അടക്കുന്നില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇതോടെ സ്ഥാപനത്തിന്റെ ഉടമയായ മുകേഷിന് നികുതി അടക്കാത്തതിനും ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കാത്തതിനും നോട്ടീസ് നല്‍കിയിരിക്കുകയാണ് ആദായനികുതി വകുപ്പ്. ഉത്തരേന്ത്യന്‍ പലഹാരമായ കചോരിയും സമോസയുമാണ് ഇവിടത്തെ പ്രധാന വിഭവങ്ങള്‍. രാവിലെ മുതല്‍ വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

Top