സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

ഡൽഹി: അയർലൻഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ ഹാർദിക് പാണ്ഡ്യ നയിക്കും. ഈ മാസം അവസാനമാണ് പരമ്പര. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി.

ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസണിന് പുറമേ സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ മറ്റൊരു താരം.ദിനേഷ് കാർത്തിക്കാണ് വിക്കറ്റ് കീപ്പർ.

ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക് വാദ്, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ ത്രിപാദി തുടങ്ങിയവരാണ് ടീമിലെ മറ്റംഗങ്ങൾ.

Top