അമ്മായമ്മയും മരുമോളും തകര്‍പ്പന്‍ ഡാന്‍സ്; അമ്പരന്ന് ആരാധകര്‍

വാരണം ആയിരം എന്ന തമിഴ് ചിത്രത്തിലൂടെ ഏവരുടെയും മനസില്‍ ഇടം പിടിച്ച താരമാണ് സമീറ റെഡ്ഡി. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണിപ്പോള്‍ ഏവരെയും ആകര്‍ഷിപ്പിച്ചത്.

ഭര്‍തൃമാതാവിനൊപ്പമുള്ള ഒരു വീഡിയോ ആണ് സമീറ പങ്കുവച്ചത്. ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോ ആണിത്. സാമൂഹികമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്ന ഫ്ളിപ്പ് ദ സ്വിച്ച് ചലഞ്ചിന്റെ ഭാഗമായാണ് വീഡിയോ ചെയ്തത്.
https://www.instagram.com/p/B9jHMDMHwl9/?utm_source=ig_web_copy_link

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി വിശേഷങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുമുണ്ട്.

Top