നൈറയേയും കൊണ്ട് മുലായംഗിരി പീക്ക് കയറി സമീറ

ണ്ട് മാസം പ്രായമായ മകള്‍ നൈറയേയും കൊണ്ട് കര്‍ണാടകയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ മുലായംഗിരി പീക്ക് കയറി സമീറ റെഡ്ഡി. ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞിനൊപ്പമുള്ള യാത്രയുടെ വീഡിയോ പങ്കുവച്ചാണ് ഇക്കാര്യം താരം ആരാധകരുമായി പങ്കു വച്ചിരിക്കുന്നത്.

ചെറിയ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മല കയറുന്നത് പകുതിയ്ക്ക് വച്ച് നിര്‍ത്തേണ്ടി വന്നുവെങ്കിലും വലിയ ആത്മവിശ്വാസമാണ് യാത്ര നല്‍കിയതെന്നും, ഒരുപാട് അമ്മമാര്‍ ഇതിന് തനിക്ക് പ്രചോദനം നല്‍കിയെന്നും സമീറ വ്യക്തമാക്കി. സമീറയ്ക്ക് പിന്തുണ നല്‍കി നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

വിവാഹത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ കൃത്യമായി ആരാധകരിലെത്തിക്കാറുണ്ട്. ഗര്‍ഭ കാലത്ത് സമീറ നടത്തിയ അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട് വൈറലായിരുന്നു.

Top