തന്റെ ലോകം ഇവരാണ്; മക്കളുമായുള്ള ചിത്രം പങ്കുവെച്ച് സമീറ റെഡ്ഡി

വര്‍ക്കും പ്രിയങ്കരിയായ നടിയാണ് സമീറ റെഡ്ഡി. താരത്തിന്റെ മകളുടെ ജനനവും അവളുടെ ആദ്യ ചിത്രവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ രണ്ടു മക്കളോടൊപ്പം സമീറ നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് വൈറല്‍ ആകുന്നത്.

താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്. ഹന്‍സ് വര്‍ദെ എന്ന മൂത്ത മകന്‍, നൈറ എന്ന രണ്ടു മാസം പ്രായമുള്ള രണ്ടാമത്തെ മകള്‍ എന്നിവര്‍ക്കൊപ്പം സമീറയും മറ്റു കുടുംബാംഗങ്ങളും നില്‍ക്കുന്ന ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.

ഗര്‍ഭകാലത്തെ ഓരോ നിമിഷങ്ങളും ആസ്വദിക്കുകയും ആ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നതിലൂടെ സമീറ റെഡ്ഡി പലപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഒമ്പതാം മാസത്തില്‍ നിറവയറുമായി അണ്ടര്‍വാട്ടര്‍ ഫോട്ടോ ഷൂട്ട് നടത്തിയതും ശ്രദ്ധേയമായിരുന്നു.

Top