സ്വിസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യയുടെ സമീര്‍ വര്‍മ്മ

ജനീവ: സ്വിസ് ഓപ്പണ്‍ കിരീടം ഇന്ത്യയുടെ സമീര്‍ വര്‍മ്മയ്ക്ക്. ഇന്ന് നടന്ന ഫൈനലില്‍ മുന്‍ ലോക രണ്ടാം നമ്പര്‍ താരം ജാന്‍ ഒ ജോര്‍ജെന്‍സെനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്പിച്ചാണ് സമീര്‍ വര്‍മ്മ കിരീടം ചൂടിയത്.

21-15, 21-13 എന്ന സ്‌കോറിനാണ് ജയം ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. ഇരു ഗെയിമുകളിലും വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ സമീറിനു സാധിച്ചിരുന്നു.ഇരു ഗെയിമുകളിലെയും ഇടവേള സമയത്ത് സമീര്‍ തന്നൊയിരുന്നു മുന്നില്‍.

Top