‘ജീവന്റെ ജീവനായ്’ . . സമീറിലെ ആദ്യ ഗാനം പുറത്തു വിട്ടു

പ്രവാസം പ്രമേയമാക്കി നിരവധി സിനിമകള്‍ മലയാളത്തില്‍ റിലീസ് ചെയ്തിട്ടുണ്ട്. അവയുടെ കൂട്ടത്തിലേക്ക് വ്യത്യസ്തമായ പ്രമേയവുമായി മറ്റൊരു ചിത്രം കൂടി വരുന്നു. സമീര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. കാര്‍ത്തിക്കും സിത്താരയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജു വര്‍ഗീസ്, അനു സിത്താര എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

എഴുത്തുകാരനും ഷോര്‍ട്ട് ഫിലിം മേക്കറുമായ റഷീദ് പാറക്കലാണ് സിനിമയ്ക്ക് കഥയും തിരക്കഥയും സംവിധാനവുമൊരുക്കുന്നത്. ഗള്‍ഫില്‍ പ്രവാസിയായി കഴിയേണ്ടി വന്ന ഒരു തക്കാളിക്കച്ചവടക്കാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം.

റഷീദ് പാറക്കല്‍ തന്നെ എഴുതിയ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ഒരു തക്കാളിക്കൃഷിക്കാരന്റെ സ്വപ്നങ്ങള്‍ എന്ന നോവലാണ് ‘സമീര്‍’ എന്ന പേരില്‍ സിനിമയാവുന്നത്.

Top