വന്‍ താരനിരകള്‍ എത്തുന്ന ചിത്രം ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; ട്രെയിലര്‍ കാണാം

ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വെടിവഴിപാട് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ശംഭു പുരുഷോത്തമന്‍.

ചിത്രത്തില്‍ നായകനായെത്തുന്നത് വിനയ് ഫോര്‍ട്ടാണ്. ശ്രിദ്ധ, അരുണ്‍ കുര്യന്‍, ടിനി ടോം എന്നിവരാണ് ടീസറില്‍ എത്തിയിരിക്കുന്നത്. ലിന്റെ എന്ന കഥാപാത്രമായി ശാന്തിയും രോഹനായി അരുണും ആണ് അഭിനയിക്കുന്നത്.

ശാന്തി ബാലകൃഷ്ണന്‍, മധുപാല്‍ അലന്‍സിയര്‍, അനുമോള്‍, കോട്ടയം പ്രദീപ്, തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു, എസ്. ഉണ്ണിത്താന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ള ആണ്.

Top