ശബരിമല : സുപ്രീം കോടതി വിധി പുരോഗമനപരമെന്ന് സാംബവര്‍ സൊസൈറ്റി

sabarimala

തിരുവനന്തപുരം : ശബരിമല സ്ത്രി പ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി പുരോഗമനപരവും സാമൂഹിക നീതി ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന് കേരള സാംബവര്‍ സൊസൈറ്റി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ വിശ്വാസത്തേക്കാള്‍ ഉപരി രാഷ്ട്രീയ താല്‍പര്യമാണെന്നും കേരളത്തെ പഴയ കാലത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും സാബവര്‍ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.

ഈ പ്രതിഷേധങ്ങള്‍ ഭരണഘടനെയും സുപ്രീം കോടതി ബഞ്ചിന്റെ വിധിയെയും തള്ളിപറയലാണ്.ശബരിമല സംബന്ധിച്ച നിലപാട് സര്‍ക്കാറിന്റെ മുന്നില്‍ സമര്‍പ്പിക്കുകയും ഒപ്പം ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കെ എസ് എസ് ജനറല്‍ സെക്രട്ടറി ബാബു കുന്നത്തൂര്‍ പറഞ്ഞു.

Top