എ.സമ്പത്ത് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ഇന്ന് ചുമതല ഏല്‍ക്കും

ന്യൂഡല്‍ഹി: ഡോ എ.സമ്പത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ഇന്ന് ചുമതല ഏല്‍ക്കും. രാവില 10.30ന് കേരള ഹൗസിലാണ് ചടങ്ങ് നടക്കുക.

തുടര്‍ന്ന് കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിന് കേരള ഹൗസില്‍ ആരംഭിക്കുന്ന കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനത്തിനും സമ്പത്ത് തുടക്കം കുറയ്ക്കും. ചുമതലയേറ്റത്തിന് ശേഷം ഡല്‍ഹിയിലെ മലയാളി സംഘടനകളുടെ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്സണ്‍ ഓഫീസറായി സമ്പത്തിനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തത്. ഈ തീരുമാനത്തിന് പിന്നാലെ പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Top