മുന്നാക്ക സംവരത്തിന് എതിരല്ല എന്ന് വ്യക്തമാക്കി സമസ്ത

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതിന് സമസ്ത എതിരല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സംവരണ പ്രതിഷേധത്തില്‍ നിന്ന് സമസ്ത പിന്‍മാറിയെന്ന പ്രചാരണം കാര്യങ്ങള്‍ മനസിലാക്കാതെയാണന്നും ജിഫ്രി തങ്ങള്‍ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നിലവിലെ സംവരണ വിഷയത്തില്‍ ആദ്യവഴി സമരമല്ലെന്നാണ് സമസ്തയുടെ നിലപാട്. ആദ്യമേ പ്രഖ്യാപിക്കാത്തതുകൊണ്ടാണ് പ്രതിഷേധ പരിപാടികള്‍ നടത്താത്തത്. അതുകൊണ്ടു സമരത്തില്‍ നിന്ന് സമസ്ത പിന്‍മാറി എന്നു പറയുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

Top