ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80: 20 അനുപാതം റദ്ദാക്കിയ കോടതി വിധിക്കെതിരെ സമസ്ത

കോഴിക്കോട്: സംസ്ഥാനത്തെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമസ്ത. വിധി മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സമസ്ത സംവരണ സമിതി കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മുസ്ലീം വിഭാഗത്തിന്റെ അവകാശം അന്യായമായി കവര്‍ന്നെടുത്തുവെന്നതാണ് ഹൈക്കോടതി വിധിക്ക് അടിസ്ഥാനമെന്നും കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും സമസ്ത സംവരണസമിതി ആവശ്യപ്പെട്ടു.

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം പാലോളി മുഹമ്മദ് കുട്ടി മുസ്ലീംഗങ്ങള്‍ക്ക് വേണ്ടി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇതില്‍ വെള്ളം ചേര്‍ത്തു. 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമസ്ത സംവരണ സമിതി തുടര്‍ നടപടികളുമായി മുന്നോട്ടു പോകും. മുസ്ലീം ക്രിസ്ത്യന്‍ സൗഹാര്‍ദം തകര്‍ക്കുന്ന ശക്തികളെ കണ്ടെത്തണമെന്നും സമസ്ത സംവരണ സമിതി ആവശ്യപ്പെട്ടു.

 

Top