സമസ്ത നേതാവിന്റെ പരാമര്‍ശം; തട്ടം നീക്കി പ്രതിഷേധവുമായി എഴുത്തുക്കാരി വി.പി സുഹറ

മസ്ത നേതാവിന്റെ പരാമര്‍ശത്തിന് എതിരെ തട്ടം നീക്കി പ്രതിഷേധവുമായി എഴുത്തുകാരി വി.പി.സുഹറ. നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ പരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു വി.പി.സുഹറയുടെ പ്രതിഷേധം. പരിപാടിയിലെ അതിഥി ആയിരുന്നു വി.പി.സുഹറ. ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്ന് വി.പി സുഹറ ചൂണ്ടിക്കാട്ടി.

‘ഈ നൂറ്റാണ്ടിലും സ്ത്രീകളുടെ തട്ടം മാറിയോ എന്ന് നോക്കുന്നവരാണ് ഇക്കൂട്ടര്‍. സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇവര്‍ക്ക് ആവലാതി ഇല്ല. ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധമാണ്. അതിന് എതിരെ മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിക്കും’ വി.പി സുഹറ പറഞ്ഞു. അതേസമയം പിടിഎ പ്രസിഡന്റ് അപമര്യാദയായി പെരുമാറിയെന്ന് വി പി സുഹറ നല്ലളം പോലീസില്‍ പരാതി നല്‍കി.

Top