കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി യാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പ്രവേശിക്കും. വൈകുന്നേരം 3 മണിക്ക് പാലായിലാണ് ആദ്യ സ്വീകരണം. തുടര്‍ന്ന് നാളെയും യാത്രക്ക് ജില്ലയിലെ വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. ലോക്സഭാ സ്ഥാനാര്‍ത്ഥികള്‍ കോട്ടയത്ത് പ്രചരണം ആരംഭിച്ച സാഹചര്യത്തില്‍ വിപുലമായ സ്വീകരണ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സമരാഗ്നിയുടെ പ്രചാരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ആഭിമുഖ്യത്തില്‍ അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ പ്രഭാത സവാരിയും നടത്തും. മണര്‍കാട് കാവുംപടിയില്‍ നിന്നും മണര്‍കാട് കവലയിലേക്കാണ് പ്രഭാത സവാരി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനനദ്രോഹ നയങ്ങള്‍ക്കെതിരെ നടക്കുന്ന യാത്രയില്‍ മധ്യകേരളത്തിന്‍ വന്‍ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.