പ്രമുഖ താരങ്ങള്‍ വേണ്ടെന്നു വെച്ച കഥാപാത്രമായിരുന്നു അത്; വാചാലയായി സാമന്ത

samantha

രാധകര്‍ക്ക് ഏറെ പ്രിയമുള്ള താരമാണ് സാമന്ത. ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം സൂപ്പര്‍ ഡീലക്‌സിനെ കുറിച്ച് വാചാലയാവുകയാണ് സാമന്ത.

വിജയ് സേതുപതി, ഫഹദ് ഫാസില്‍, സാമന്ത, രമ്യ കൃഷ്ണന്‍, മിഷ്‌കിന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

വയമ്പ് എന്ന കഥാപാത്രം തനിയ്ക്കു ലഭിക്കുന്നതിന് മുമ്പ് വേറെ രണ്ട് പ്രമുഖ നടിമാരെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്നും അവര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് തനിക്ക് അവസരം ലഭിച്ചതെന്നും സാമന്ത പറഞ്ഞു.

ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ള ആരണ്യകാണ്ഡം എന്ന ചിത്രത്തിന് ശേഷം എട്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്സ്. മാര്‍ച്ച് 29നാണ് സിനിമ റിലീസ് ചെയ്യുന്നത്.

Top