‘ആ ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ സാവിത്രിയെപ്പോലെയാകുമായിരുന്നു ഞാനും’:സാമന്ത

samantha

ന്റെ ജീവിതത്തിനു തെലുങ്ക് ചിത്രം മഹാനടിയുമായി വളരെയധികം സാമ്യമുണ്ടെന്ന് വ്യക്തമാക്കി നടി സാമന്ത അക്കിനേനി.

‘തുടക്കത്തിലേ ഞാനത് തിരിച്ചറിയുകയും അതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇല്ലെങ്കില്‍ സാവിത്രിയ്ക്കുണ്ടായ അതേ അനുഭവം എനിക്കും ഉണ്ടാകുമായിരുന്നു. ആ ബന്ധം ശരിയായി മുന്നോട്ടു പോകില്ലെന്ന് എനിക്ക് അറിയാമായിരുന്നു. സിദ്ധാര്‍ത്ഥ് ജെമിനി ഗണേശനെപ്പോലെയാണ്. വിവാഹം, കുടുംബജീവിതം ഇവയിലൊന്നും സിദ്ധാര്‍ഥിന് താല്‍പര്യമില്ലാതിരുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്ന് സാമന്ത പറയുന്നു. നാഗചൈതന്യയെപ്പോലെ ഒരാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് ഭാഗ്യമായി കരുതുന്നുവെന്നും സാമന്ത പറഞ്ഞു’.

sid

മഹാനടിയില്‍ ജെമിനി ഗണേശന്‍ മറ്റു സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയതാണ് സാവിത്രിയുമായുള്ള ബന്ധം തകരാനുള്ള പ്രധാന കാരണം. മാത്രമല്ല സാവിത്രിയുടെ വളര്‍ച്ച ജെമിനി ഗണേശനില്‍ ചെറിയ തോതില്‍ അസൂയയും ഉണ്ടാക്കിയിരുന്നു.

samantha naga

രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സാമന്ത-സിദ്ധാര്‍ഥ് ബന്ധം അവസാനിച്ചത്. വിവാഹ കാര്യത്തില്‍ രണ്ട് പേരുടെയും വ്യത്യസ്ത കാഴ്ടചപ്പാടുകളാണ് ബന്ധം തകരാനിടയാക്കിയത്.

Top