ആണോ, എപ്പോഴാണ് നിങ്ങള്‍ക്ക് മനസ്സിലായത്, ഞങ്ങളോടും കൂടി പറയൂ എന്ന്…

റെ ആരാധകരുള്ള താരദമ്പതികളാണ് നാഗ ചൈതന്യയും സാമന്തയും. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ സാമന്തയും നാഗ ചൈതന്യയും ആരാധകര്‍ക്കായി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സാമന്ത.

സാമന്ത ഗര്‍ഭിണിയോ എന്ന തലക്കെട്ടിലുള്ള ഒരു വാര്‍ത്തയോടാണ് സാമന്ത രൂക്ഷമായിട്ടാണ്‌ പ്രതികരിച്ചിരിക്കുന്നത്. ആണോ, എപ്പോഴാണ് നിങ്ങള്‍ക്ക് മനസ്സിലായത്, ഞങ്ങളോടും കൂടി പറയൂ എന്നാണ് സാമന്ത സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്.

സാമന്തയും നാഗചൈതന്യയും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ച ചിത്രം മജ്‌ലിയായിരുന്നു. ബോക്‌സോഫീസില്‍ മികച്ച വിജയമാണ് ചിത്രം നേടിയത്. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്തത്.

Top