സാമന്തയെ നായികയാക്കി അശ്വിന്‍ ശരവണന്റെ സംവിധാനത്തില്‍ പുതിയ ചിത്രം ?

യന്‍താര നായികയായി എത്തിയ മായയിലൂടെ സംവിധാന രംഗത്തേയ്ക്ക് ചുവടുറപ്പിച്ച സംവിധായകനാണ്
അശ്വിന്‍ ശരവണന്‍. ഇപ്പോഴിതാ നടി സാമന്തയെ പ്രധാന കഥാപാത്രമാക്കി അശ്വിന്‍ പുതിയ സിനിമ ഒരുക്കുകയാണ്.

സ്ത്രീ കേന്ദ്രീകൃത പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രസന്നയായിരിക്കും നായകന്‍ എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുക്കുക.

Top