സാമന്ത നായികയാകുന്ന പുതിയ ചിത്രം ‘ഓ ബേബി’ ; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സാമന്ത അക്കിനേനി നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ‘ഓ ബേബി’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ചിത്രത്തില്‍ സാമന്ത എത്തുന്നത് അമ്പതുകാരന്റെ അമ്മയുടെ വേഷത്തിലാണ്. റാവു രമേശിന്റെ അമ്മയുടെ വേഷത്തിലാണ് സാമന്ത എത്തുന്നത്.

ബി.വി നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സൗത്ത് കൊറിയന്‍ ഡ്രാമയായ മിസ് ഗ്രാനിയുടെ റീമേക്കാണ്. ലക്ഷ്മി, നാഗ ശൗര്യ, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Top