ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു; വിവാഹ ചിത്രം പങ്കുവെച്ച് സാമന്ത

samanthaa-actres

സിനിമാ താരങ്ങളോട് ആരാധന മൂത്ത് പല തരത്തിലുള്ള കലാവിരുതുകളും കാണിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാത്തില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു താരവിവാഹ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മറ്റാരുമല്ല നടി സാമന്തയെ ആണ് ആരാധന മൂത്ത് ഒരു ആരാധകന്‍ വിവാഹം ചെയ്തത്. സാമന്തയുടെ വിവാഹ ഫോട്ടോയില്‍ നിന്ന് നാഗചൈതന്യയെ ഒഴിവാക്കി പകരം ഇയാള്‍ ഇയാളുടെ ചിത്രം തന്നെ ഫോട്ടോഷോപ്പിലൂടെ ചേര്‍ത്തുവെച്ചിരിക്കുകയാണ്.

ഇത് കണ്ട് ചിരിയടക്കാനാകാതെ സാമന്ത തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘കഴിഞ്ഞ ആഴ്ച ഒളിച്ചോടി, ചിത്രം എങ്ങനെ ചോര്‍ന്നുവെന്ന് അറിയല്ല. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രമയമായിരുന്നു’ സാമന്ത ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. ഇന്നത്തെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം ഈ വിവാഹ ഫോട്ടോയാണ്.

Top