പാവപ്പെട്ട കുട്ടികള്‍ക്കായി വിവാഹ സമ്മാനങ്ങള്‍ ലേലത്തിന് വെയ്ക്കാനൊരുങ്ങി സാമന്ത

samantha

തെന്നിന്ത്യന്‍ താരങ്ങളായ സാമന്ത-നാഗചൈതന്യ വിവാഹം സിനിമാ ലോകം ഏറെ ആഘോഷമാക്കിയ ഒന്നാണ്. ഗോവയില്‍ വെച്ചായിരുന്നു ദിവസങ്ങളോളം നീണ്ട ആഘോഷത്തോടെ ഇരുവരുടെയും വിവാഹം നടന്നത്. കോടികളാണ് വിവാഹത്തിനായി താരജോഡികള്‍ ചിലവാക്കിയത്.

വിലപിടിപ്പുള്ള വിവാഹ സമ്മാനങ്ങളായിരുന്നു ഇരുവര്‍ക്കും ചടങ്ങില്‍ പങ്കെടുത്തവര്‍ നല്‍കിയത്. എന്നാല്‍, ലഭിച്ച വിവാഹ സമ്മാനങ്ങള്‍ ലേലത്തിന് വില്‍ക്കാന്‍ ഒരുങ്ങുകയാണ് സാമന്ത. പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും മറ്റ് ചികിത്സാ ചിലവുകള്‍ക്കുമുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് വിവാഹ സമ്മാനങ്ങള്‍ ലേലത്തിന് വെയ്ക്കുന്നത്. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് താരം ഈ കാര്യം ചെയ്യുന്നത്.

Top