സാമന്ത അക്കിനേനി ചിത്രം ‘യു ടേണ്‍’;യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം സെപ്റ്റംബര്‍ 13ന് എത്തും

സാമന്ത അക്കിനേനി നായികാവേഷത്തിലെത്തുന്ന ചിത്രം യു ടേണിന് യു സര്‍ട്ടിഫിക്കറ്റ്. ചിത്രം സെപ്റ്റംബര്‍ 13ന് തിയേറ്ററുകളിലെത്തും. 128 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

2016ല്‍ പുറത്തിറങ്ങിയ കന്നഡ ബ്ലോക്ബസ്റ്റര്‍ ചിത്രം യു ടേണിന്റെ റീമേക്കാണിത്. നരേന്‍, ആദി, രാഹുല്‍ രവീന്ദ്രന്‍, ഭൂമിക ചൗള എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബാംഗ്ലൂരിലെ ഒരു സ്ഥലത്ത് സ്ഥിരമായി നടന്നു വരുന്ന അപകടങ്ങളെക്കുറിച്ചുള്ള ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് യു ടേണ്‍. സാമന്ത ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് എത്തുന്നത്. പവന്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാമന്ത നായികാവേഷത്തിലെത്തുന്ന സീമാരാജയും സെപ്റ്റംബര്‍ 13നാണ് തിയേറ്ററുകളിലെത്തുന്നത്.

Top