‘ഫിദ’ യിലെ അഭിനയത്തിന് സായി പല്ലവിയെ പ്രശംസിച്ച്‌ തെന്നിന്ത്യന്‍ താരം സാമന്ത

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും, പ്രേക്ഷകരുടെ മനസ്സിലേക്കും ചേക്കേറിയ നടിയാണ് സായി പല്ലവി.

മലയാളികൾ നെഞ്ചിലേറ്റിയ മലർ എന്ന കഥാപത്രത്തെ അവിസ്മരണീയമായി സായി പല്ലവി അവതരിപ്പിച്ചു.

സായിയുടെ പുതിയ തെലുങ്ക് ചിത്രമാണ് ‘ഫിദാ’. ഒരു എൻആർഐ ഡോക്ടറുടെ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫിദായിലെ നായകൻ വരുൺ തേജയാണ് .

ഈ ചിത്രത്തിലെ അഭിനയത്തിന് സായ്പല്ലവിയെ പ്രശംസിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സാമന്ത.

‘ഫിദയായി നീ നന്നായി അഭിനയിച്ചുവെന്നും,കഥാപാത്രത്തിനേക്കാൾ കൂടുതൽ നീ ജീവിച്ചുവെന്നും സാമന്ത പറഞ്ഞു’

ശേഖർ കമ്മുല സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മക്കി ജെ മേയർ സംഗീത സംവിധാനം നിർവഹിക്കുന്നു.

Top