ഇരുവട്ടം മണിവാട്ടിയാവാനൊരുങ്ങി തെന്നിന്ത്യന്‍ താരം സാമന്ത

രുവട്ടം മണിവാട്ടിയാവാനൊരുങ്ങി തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം സാമന്ത റുത്ത് പ്രഭു.

ടോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് സാമന്ത നാഗചൈതന്യ വിവാഹം. ഒക്‌ടോബര്‍ ആറിന് നടക്കാനിരിക്കുന്ന വിവാഹത്തിനായി കണ്ണും നട്ടിരിക്കുകയാണ് തെലുങ്ക് സിനിമാ ലോകം.

വളരെ നാളത്തെ പ്രണയത്തിനു ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

പരമ്പരാഗത തെലുങ്ക് ആചാരപ്രകാരമായിരിക്കും ആദ്യ വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ഇതില്‍ പങ്കെടുക്കുക.

തുടര്‍ന്ന് വരുന്ന ഞായറാഴ്ച ക്രിസ്ത്യന്‍ ആചാരപ്രകാരം ഗോവയിലെ ഒരു പള്ളിയില്‍ വച്ചായിരിക്കും അടുത്ത വിവാഹം.

Top