പാര്‍വ്വതി അഭിമാനം; ഉയരെ കരയിപ്പിക്കും, പ്രചോദനവുമെന്ന്‌ സാമന്ത

വാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത് പാര്‍വ്വതി തിരുവോത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഉയരെയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രത്തിനെയും ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വ്വതിയേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി സാമന്തയും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

പാര്‍വ്വതി അഭിമാനമാണ്. ഉയരെ നിങ്ങളെ കരയിപ്പിക്കും, ചിന്തിപ്പിക്കും, ദേഷ്യമുണ്ടാക്കും, പ്രചോദിപ്പിക്കും എന്നാണ് സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒപ്പം ചിത്രത്തിന്റെ സംവിധായകന്‍ മനു അശോകനെയും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് എന്നിവരേയും സാമന്ത അഭിനന്ദിച്ചു.

ദനവുമെന്ന്‌

Top