ശകുന്തളയായി സാമന്ത

ശാകുന്തളം വീണ്ടും സിനിമയാകുന്നു എന്ന് റിപ്പോർട്ടുകൾ. സൗത്ത് ഇന്ത്യൻ സുന്ദരി സാമന്തയാകും സിനിമയിലെ നായിക. ശകുന്തളയായിട്ട് തന്നെയാണ് സാമന്ത അഭിനയിക്കുക. വര്‍ഷാവസാനമായിരിക്കും ശാകുന്തളത്തിന്റെ ചിത്രീകരണം തുടങ്ങുക. ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്.

ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാണ് ചിത്രം പറയുക. സാമന്ത തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.

Top