കത്തിയുടെ റീമേക്കില്‍ നായികയായി സാമന്തയോ!

samanthaa-actres

വിജയ് നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമാണ് കത്തി. എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് എത്തിയത്. ശക്തമാര്‍ന്നൊരു പ്രമേയം പറഞ്ഞൊരുക്കിയ സിനിമ തിയേറ്ററുകളില്‍ മികച്ച വിജയം കൈവരിച്ചിരുന്നു.

റിലീസ് ചെയ്ത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക് ഒരു റീമേക്ക് വരികയാണ് ഹിന്ദിയില്‍. ബോളിവുഡില്‍ അക്ഷയ്കുമാര്‍ നായക വേഷത്തിലെത്തുമ്പോള്‍ നായികയാവുന്നത് സാമന്ത ആയിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. മിഷന്‍ മംഗള്‍ സംവിധാനം ചെയ്യുന്ന ജഗന്‍ ശക്തിയാണ് കത്തിയുടെ റീമേക്ക് സംവിധാനം ചെയ്യുന്നത്.

Top