ഗര്‍ഭിണിയാണോ, എപ്പോഴാണ് കുഞ്ഞുണ്ടാകുക?; ആരാധകന് കിടിലന്‍ മറുപടിയുമായി സാമന്ത

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരദമ്പതികളാണ് സാമന്തയും നാഗ ചൈതന്യയും. സാമൂഹ്യമാധ്യമത്തില്‍ സജീവമാകുകയും ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യുന്ന താരവുമാണ് സാമന്ത. സാമന്തയുടെയും നാഗ ചൈതന്യയുടെയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍
തരംഗമാകുന്നത് പതിവാണ്. ഈ താരങ്ങള്‍ സിനിമയില്‍ മാത്രമല്ല പരസ്യ ചിത്രങ്ങളിലും ഒരുമിച്ച് അഭിനിയക്കുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് സമാന്ത ഒരു ആരാധകന് നല്‍കിയ മറുപടിയാണ്.

സമാന്തയുടെ വിമാനം വൈകിയതിനാല്‍ ആരാധകരോട് സംവദിക്കാന്‍ ശ്രമിച്ച താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ രസകാരമായ ഒരു ചോദ്യം സാമന്ത ഗര്‍ഭിണിയാണോ എപ്പോഴാണ് കുട്ടി ഉണ്ടാകുക എന്ന തരത്തിലായിരുന്നു. ഈ ചോദ്യത്തിന് സാമന്ത തക്ക മറുപടിയും നല്‍കി. എന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും 2020 ഓഗസ്റ്റ് 7ന് രാവിലെ 7 മണിക്ക് എനിക്ക് കുഞ്ഞുണ്ടാകും എന്നായിരുന്നു മറുപടി.

Top