ദളപതി വിജയ്‌യെ അനുകരിച്ച് സാമന്ത ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

തെന്നിന്ത്യയിലെ ഏറ്റവും പോപ്പുലറായ നായികമാരിലൊരാളാണ് സാമന്ത. തമിഴില്‍ ദളപതി വിജയ്‌ക്കൊപ്പവും സാമന്ത അഭിനയിച്ചിട്ടുണ്ട്. കത്തി, തേരി, മേഴ്‌സല്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലാണ് സാമന്ത ദളപതി വിജയ്യുടെ നായികാ വേഷം ചെയ്തത്.

ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്‌സ് യൂട്യൂബ് ചാനലിന് സാമന്ത നല്‍കിയ അഭിമുഖത്തില്‍ ദളപതി വിജയ്‌നെ അനുകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിജയ് സംസാരിക്കുന്ന രീതിയും സാമന്ത അനുകരിച്ചു കാണിക്കുന്നുണ്ട്.

വിജയ്യുടെ നൃത്തത്തെക്കുറിച്ചു അവതാരകന്‍ ചോദിച്ചപ്പോഴാണ് സാമന്ത അദ്ദേഹത്തെ അനുകരിച്ചത്. പണ്ടൊക്കെ വിജയ് സര്‍ സ്റ്റെപ്പുകള്‍ റിഹേഴ്‌സല്‍ നടത്തി നോക്കുമായിരുന്നു എന്നും ഇപ്പോള്‍ ഡാന്‍സ് മാസ്റ്റര്‍ കാണിക്കുന്നത് നോക്കി തന്നെ അദ്ദേഹം അത് പഠിച്ചു എടുത്തു മനോഹരമായ രീതിയില്‍ അവതരിപ്പിക്കുമെന്നും സാമന്ത പറയുന്നു. അതിനു പിന്നില്‍ രഹസ്യം എന്തെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സാമന്ത വീഡിയോയില്‍ വ്യക്തമാക്കുന്നു.

Top