ബലാക്കോട്ട് സൂത്രധാരന്‍ സാമന്ത് ഗോയല്‍ ഇനി റോയുടെ തലവന്‍

ന്യൂഡല്‍ഹി: ദേശീയ ഇന്റലിജന്‍സ് ഏജന്‍സി റോയുടെ തലവനായി സാമന്ത് ഗോയല്‍ നിയമിതനായി.ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായി അരവിന്ദ കുമാറിനെയും പ്രധാനമന്ത്രി നിയമിച്ചു.

പുല്‍വാമയില്‍ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പ്രതികാരമായി ഫെബ്രുവരി 26ന്‌ 12 മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വ്യോമസേന നടത്തിയ ബലാക്കോട്ട് ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു സാമന്ത് ഗോയല്‍.

സാമന്ത് ഗോയലും അരവിന്ദ കുമാറും 1984 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരാണ്. ഗോയല്‍ സേനയുടെ ഭാഗമായത് പഞ്ചാബ് കേഡറില്‍ നിന്നാണ്. അസം കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് അരവിന്ദ കുമാര്‍.

2016ലെ പാക്കിസ്ഥാനെതിരായ മിന്നലാക്രമണങ്ങളിലും നിര്‍ണായക പങ്കുവഹിച്ചിരുന്നയാളാണ് സാമന്ത് ഗോയല്‍. ഇന്റലിജന്‍സ് ബ്യൂറോയില്‍ കശ്മീരിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഡയറക്ടറായിരുന്നു അരവിന്ദ കുമാര്‍.

Top