വര്‍ഗ്ഗീയതയുടെ പേരില്‍ ആര്‍എസ്എസ് രാജ്യത്തെ വിഭജിക്കുകയാണെന്ന് അഖിലേഷ് യാദവ്

akhilesh Yadav

ന്യൂഡല്‍ഹി: വര്‍ഗ്ഗീയതയുടെ പേരില്‍ ആര്‍എസ്എസ് രാജ്യത്തെ വിഭജിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തെ രക്ഷിക്കുന്നതിനായി ആര്‍എസ്എസില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ആര്‍എസ്എസ് ജനങ്ങളെ വിഭജിക്കുകയാണെന്നും അതിനാലാണ് താന്‍ ആര്‍എസ്എസിനെ എതിര്‍ക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ആര്‍എസ്എസ് ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതിനെ കുറിച്ച് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണം ആര്‍എസ്എസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തമ്മിലടിപ്പിച്ചാല്‍ വരുമാനം, തൊഴില്‍ എന്നിവയെക്കുറിച്ച് ജനങ്ങള്‍ പാര്‍ട്ടിയോടു ചോദിക്കില്ല എന്നതാണ് ആര്‍എസ്എസിന്റെ തന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top