Samajwadi Party rift: Mulayam Singh Yadav calls off January 5 national convention

ലക്‌നൗ: സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ഈ മാസം അഞ്ചിന് വിളിച്ചുചേര്‍ത്തിരുന്ന ദേശീയ സമ്മേളനം മാറ്റിവച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വിളിച്ചുചേര്‍ത്ത കണ്‍വന്‍ഷനു ബദലായായിരുന്നു മുലായം യോഗം വിളിച്ചുചേര്‍ത്തത്.

എന്നാല്‍ പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാല്‍ യോഗം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവാണ് കണ്‍വന്‍ഷന്‍ റദ്ദാക്കിയ വിവരം അറിയിച്ചത്.

നേരത്തെ, പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുത്ത അഖിലേഷ് യാദവിനും കൂട്ടര്‍ക്കുമെതിരെ മുലായംസിംഗ് യാദവ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗം തങ്ങളാണെന്ന കാരണം നിരത്തിയാകും മുലായം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത്. അതേമസയം, അഖിലേഷ് യാദവും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നു സൂചനയുണ്ട്.

Top