ലോക്‌സഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിപ്പട്ടിക പുറത്തു വിട്ടു

akhilesh Yadav

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അസംഗഢില്‍നിന്ന് മത്സരിക്കും. മുതിര്‍ന്ന എസ് പി നേതാവ് അസംഖാന്‍ രാംപുറില്‍നിന്നും മത്സരിക്കും. അതേസമയം മുലായം സിങ് യാദവിന്റെ പേര് ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മേന്‍പുരിയില്‍നിന്നാകും മുലായം മത്സരിക്കുകയെന്നാണ് സൂചന.

നാല്‍പ്പതു സ്ഥാനാര്‍ഥികളുടെ പട്ടികയാണ് എസ് പി പുറത്തിറക്കിയിട്ടുള്ളത്. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ്, നടി ജയാ ബച്ചന്‍ എന്നിവരും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.കനൗജില്‍നിന്നാണ് ഡിംപിള്‍ മത്സരിക്കുക. സംസാദില്‍നിന്ന് ജയാ ബച്ചനും ജനവിധി തേടും.

Top