സമാജ് വാദി പാര്‍ട്ടി എംപി അതിഖ് അഹമ്മദിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി എംപിയുടെ വസതിയില്‍ പൊലീസ് റെയ്ഡ്. അതിഖ് അഹമ്മദ് എംപിയുടെ പ്രയാഗ്രാജിലുള്ള വീട്ടിലാണ് പൊലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് റെയ്ഡ് നടത്തിയത്.

ഇന്ന് രാവിലെ 7.30ഓടെയാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയത്. സിബിഐ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ട്. വീടിന്റെ ഗേറ്റുകള്‍ ഉദ്യോഗസ്ഥര്‍ പൂട്ടിയെന്നും പുറത്തു നിന്ന് ആരെയും അകത്തേക്ക് കടത്തിവിടാന്‍ അനുവദിക്കുന്നില്ലെന്നുമാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top