സമദ് സുലൈമാന്‍ നായകനാകുന്ന പുതിയ ചിത്രം വര്‍ക്കിയിലെ ഗാനം കാണാം

നാദിര്‍ഷയുടെ സഹോദരനും ഗായകനുമായ സമദ് സുലൈമാന്‍ നായകനാകുന്ന പുതിയ ചിത്രം വര്‍ക്കിയിലെ ഗാനം പുറത്തുവിട്ടു. തേനെഴുതവേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ഹരിശങ്കര്‍ കെ.എസ്, ശ്രിന്ദ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പുതുമുഖം ദൃശ്യയാണ് നായിക. നവാഗതനായ ആദര്‍ശ് വേണുഗോപാലന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മേപ്പാടന്‍ ഫിലിംസിന്റെ ബാനറില്‍ ബിജു മണികണ്ഠനാണ്.

Top