ഇതുവരെ കാണാത്ത ലാലേട്ടനെയാകും ഒടിയനില്‍ കാണുക; സാം സിഎസ്

odiyan

രാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയനില്‍ പുതിയ സസ്‌പെന്‍സുമായി ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്ന സാം സിഎസ്. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒടിയന്‍ മാണിക്യം എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഒരു വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു സാം ഒടിയന്റെ വിശേഷങ്ങള്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചത്. മലയാളത്തിലേക്കുളള തന്റെ അരങ്ങേറ്റം ഇത്രയും ഗംഭീരമായൊരു ചിത്രത്തിലൂടെയായത് വലിയ ഭാഗ്യമാണെന്നും ഒടിയന്‍ എന്ന ചിത്രം മലയാള സിനിമയെയും മോഹന്‍ലാല്‍ എന്ന നടനെയും വേറൊരു ലെവലിലെത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വീഡിയോയില്‍ സാം സിഎസ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്യുന്നത് വളരെ അഭിമാനകരമാണെന്നും രജനീകാന്തിനൊപ്പം വര്‍ക്ക് ചെയ്യുന്ന മനസുഖമാണ് അത് നല്‍കുന്നതെന്നും സാം മുമ്പ് പറഞ്ഞിരുന്നു.

ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒടിയന്‍ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ലാലേട്ടനൊപ്പം, മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Top