സാം ബഹദുര്‍ ട്രെയിലര്‍ നവംബര്‍ ഏഴിന്; തന്ത്രശാലിയായ സൈനീകനായ് വിക്കി കൗശല്‍

ബോളിവുഡില്‍ അഭിനയവ മികവ് കൊണ്ട് വിസ്മയിപ്പിക്കുന്ന ഒരു താരമാണ് വിക്കി കൗശല്‍. സാം ബഹദുര്‍ എന്ന പുതിയ ചിത്രമാണ് വിക്കി കൗശലിന്റേതായി ഇനി പുറത്തിറങ്ങാന്‍ ഉള്ളത്. ചിത്രത്തിന്റെ ട്രെയിലറിന്റെ അപ്‌ഡേറ്റാണ് ആരാധകരെ ആവേശഭരിതരാക്കുന്നത്.

നവംബര്‍ ഏഴിനായിരിക്കും സാം ബഹദുര്‍ ട്രെയിലര്‍ പുറത്ത് വരുന്നത്. ദില്ലിയില്‍ ഒരു സെപ്ഷല്‍ ഗസ്റ്റ് ട്രെയിലര്‍ പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ട്. സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിട്ടിരിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ. ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ ഇന്ത്യയെ പക്കിസ്ഥാന് എതിരെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ലഭിച്ചു.

സാന്യ മല്‍ഹോത്ര നായികയായി എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്ക്ക്, ജസ്‌കരന്‍ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹന്‍ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിന്‍സണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്ടന്‍, ടഷി, നീരജ്, വികാസ് ഹൃത്, അലക്‌സാണ്ടര്‍ ബോബ്‌കോവ് എന്നീ താരങ്ങളും മേഘ്‌ന ഗുല്‍സാറിന്റെ സംവിധാനത്തില്‍ വേഷമിടുന്നു. ജയ് ഐ പട്ടേലിന്റെ ഛായാഗ്രാഹണത്തിലുള്ള ചിത്രത്തിന്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് ഫാത്തിമ സന ഷെയ്ഖ് വേഷമിടുന്നത്. റോണി സ്‌ക്ര്യൂവാല നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ അങ്കിത്, ബന്റൂ ഖന്ന, വിക്കി മഖു, അമിത് മേഹ്ത, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ പഷണ്‍ ജാല്‍, പോസ്റ്റര്‍ പ്രൊഡ്യൂസര്‍ സഹൂര്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ പ്രഫുല്‍ ശര്‍മ, രവി തിവാരി എന്നിവരാണ്. വിക്കി കൗശലിന്റെ പുതിയ ചിത്രത്തിന്റെ സംഗീതം ശങ്കര്‍ മഹാദേവന്‍, ലോയ്, ഇഷാന്‍ എന്നിവരാണ്.

Top