ലിവര്‍പൂളില്‍ സല എത്തി; ഇസ്ലാമോഫോബിയ വന്‍തോതില്‍ കുറഞ്ഞു

ലണ്ടന്‍: ലിവര്‍പൂള്‍ ക്ലബില്‍ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സല എത്തിയതോടെ ലിവര്‍പൂളിലെ ഇസ്ലാമോഫോബിയ വന്‍തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലൂടെയാണ് ഇത് വെളിവായത്.

സല ലിവര്‍പൂളുമായി കരാറില്‍ ഏര്‍പ്പെട്ടതില്‍ പിന്നെ ഈ പ്രദേശത്ത് മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ 18.9 ശതമാനമായി കുറഞ്ഞതായി പഠനം സൂചിപ്പിക്കുന്നു. മുസ്ലീംങ്ങള്‍ക്കെതിരായ സോഷ്യല്‍ മീഡിയ പരാമര്‍ശങ്ങളില്‍ 50 ശതമാനത്തോളം കുറവുള്ളതായും പഠനം കണ്ടെത്തി.

റോമയില്‍ നിന്നും 34 മില്ല്യണ്‍ ബ്രിട്ടീഷ് പൗണ്ടിനാണ് 2017ല്‍ സല ലിവര്‍പൂളില്‍ എത്തുന്നത്. പിന്നീട് ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കാനും, 2019ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടികൊടുക്കാനും സലയ്ക്കു കഴിഞ്ഞു.

സലയുടെ സാന്നിധ്യം മുസ്ലീങ്ങളുമായി അടുത്ത് ഇടപഴകാനുള്ള സാഹചര്യമുണ്ടാക്കിയയാണ് കുറ്റകൃത്യ നിരക്കുകള്‍ കുറയാന്‍ കാരണം എന്ന് സ്റ്റാന്‍ഫോര്‍ഡിന്റെ പഠനം പറയുന്നു. സെലിബ്രേറ്റികള്‍ വിചാരിച്ചാല്‍ സമൂഹത്തിലെ ചില വംശീയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും എന്നതാണ് ഇത് തെളിയിക്കുന്നത് എന്നും പഠനം പറയുന്നു.

Top