‘സല്യൂട്ട്’ തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമ; റോഷന്‍ ആന്‍ഡ്രൂസ്

ന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ദുല്‍ഖര്‍ നായകനാകുന്ന പുതിയ മലയാള സിനിമയാണ് സല്യൂട്ട്. സിനിമയുടെ ചിത്രീകരണം ഹൈദരബാദില്‍ പൂര്‍ത്തിയായി. തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ് ഇതെന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്റെ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഞങ്ങളുടെ എല്ലാ സാങ്കേതിക വിദഗ്ധര്‍ക്കും എന്റെ പ്രിയപ്പെട്ട നിര്‍മ്മാതാവ് ദുല്‍ഖറിനും ഒരു വലിയ നന്ദി. ഈ സിനിമ വളരെ സവിശേഷവും എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമാണ്. നന്ദി, ജോം, ബിബിന്‍, സാമി, സുജയ്, രതീഷ് എന്നും റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ എഴുതുന്നത്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

Top