ബ്ലാക്ക് കോഫിയുമായി സോൾട്ട് ആൻഡ് പെപ്പർ ടീം

ലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത സോൾട്ട് ആൻഡ് പെപ്പർ. വലിയ വിജമായ സിനിമയിലെ കഥാപാത്രങ്ങളെ അണിനിരത്തി ബാബു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്ലാക്ക് കോഫി. സിനിമയുടെ ട്രൈലെർ പുറത്തിറങ്ങി.

സോൾട്ട് ആൻഡ് പെപ്പറിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാരും തന്നെ ഈ സിനിമയിലും ഒന്നിക്കുന്നുണ്ട്. ലാൽ, ബാബു രാജ് ശ്വേത മേനോൻ തുടങ്ങിയവർക്ക് പുറമെ സണ്ണി വെയിൻ, ലെന തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ പ്രഖ്യാപിച്ച സിനിമ പിന്നീട് നീണ്ടു പോയിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു, അതിന് പിന്നാലെയാണ് ഇപ്പോൾ ട്രൈലെറും പുറത്തിറങ്ങിയിരിക്കുന്നത്.

Top